Skip to main content

വായന പക്ഷാചരണം  സമാപനസമ്മേളനം നാളെ

പി.എന്‍ പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി  സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 19 മുതല്‍ ജില്ലയില്‍ ആരംഭിച്ച വായനാ പക്ഷാചരണത്തിന്റെ സമാപന സമ്മേളനം ജൂലൈ 8ന് രാവിലെ 10.30ന് ചുണ്ടേല്‍ ആര്‍.സി.എച്ച്.എസില്‍ നടക്കും.  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, എസ്.എസ്.എ. എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒ.എ. സഫിയ അധ്യക്ഷത വഹിക്കും. പ്രമുഖ ചെറുകഥാകൃത്ത് ഐസക് ഈപ്പന്‍ മുഖ്യ പ്രഭാഷണം നടത്തും. മൈസൂര്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ അച്ചൂരാനം, എടയൂര്‍ക്കുന്ന് ഗവ.എല്‍.പി. സ്‌കൂളുകള്‍ക്ക് നല്‍കുന്ന പുസ്തകങ്ങളുടെ ഉദ്ഘാടനം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.പ്രസാദ് നിര്‍വഹിക്കും. സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ചുണ്ടേല്‍ ഗ്രാമത്തില്‍ ആരംഭിക്കുന്ന ഗ്രന്ഥശാലയ്ക്കായി സ്‌കൂളിലെ ഓരോ വിദ്യാര്‍ത്ഥികളും ഒരു പുസ്തകം വീതം നല്‍കുന്ന പരിപാടി എസ്.എസ്.എ. ജില്ലാ പ്രൊജക്ട് ഓഫീസര്‍ ജി.എന്‍.ബാബുരാജ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ബാലഗോപാലന്‍, എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.ഒ. സജി തുടങ്ങിയവര്‍ പങ്കെടുക്കും.

date