Skip to main content

സ്‌പോട്ട് അഡ്മിഷന്‍

മീനങ്ങാടി, മേപ്പാടി, മാനന്തവാടി ഗവ.പോളിടെക്‌നിക് കോളജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 9ന് രാവിലെ 8ന് മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജില്‍ നടത്തും.  മൂന്നാമത്തെ അലോട്‌മെന്റ് വരെ സെലക്ഷന്‍ ലഭിച്ച് അഡ്മിഷന്‍ നേടിയവര്‍ക്കും ഇതുവരെ അലോട്‌മെന്റ് ലഭിക്കാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.  ഇതിനായി ജൂലായ് 8ന് വൈകീട്ട് 3 വരെ www.polyadmission.org എന്ന വെബ് സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യണം.  പ്രവേശന സമയത്ത് യോഗ്യത, സംവരണാനുകൂല്യം എന്നിവ തെളിയിക്കുന്ന രേഖകളും അപേക്ഷയോടൊപ്പം നല്‍കിയ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി ഹാജരാക്കണം.

date