Skip to main content

സമ്മര്‍ ഇന്റേണ്‍ഷിപ്പ്

 

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെയും നെഹ്രു യുവകേന്ദ്രയുടെയും ആഭിമുഖ്യത്തില്‍ സ്വച്ഛ് ഭാരത് മിഷന്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ യുവതീയുവാക്കള്‍, സന്നദ്ധസംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, യൂത്ത് ക്ലബുകള്‍, മഹിളാസമാജം തുടങ്ങിയ കൂട്ടായ്മകള്‍ക്ക് അപേക്ഷിക്കാം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ 50 മണിക്കൂര്‍ ഏര്‍പ്പെടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും കൂടാതെ ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 30000, 20000, 10000 വീതം കാഷ് അവാര്‍ഡും ലഭിക്കും. സംസ്ഥാന തലത്തില്‍ അവാര്‍ഡ് തുക 50000, 30000, 20000 എന്ന നിരക്കിലും ദേശീയതലത്തില്‍ 200000, 100000, 50000 രൂപ എന്ന നിരക്കിലും ലഭിക്കും. ജില്ലാതലത്തില്‍ അവാര്‍ഡ് നിര്‍ണയിക്കുന്നത് ജില്ലാ കളക്ടര്‍ അധ്യക്ഷനായ കമ്മിറ്റിയാണ്. കൂടുതല്‍ വിവരവും അപേക്ഷാഫോറവും കളക്ടറേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന നെഹ്രു യുവകേന്ദ്ര ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2223640.

        (പിഎന്‍പി 1731/19)

date