Skip to main content

നാഷണല്‍ ലോക് അദാലത്ത് ഇന്ന് (13) 

 

ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും അടൂര്‍, റാന്നി, തിരുവല്ല താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയും ഇന്ന് (13) അതത് കോടതികളില്‍ ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കും. കോടതിയില്‍ നിലവിലുള്ളതും കോടതി പരിഗണനയില്‍ വരാത്ത പരാതികളും അദാലത്തിനു പരിഗണിച്ചിട്ടുണ്ട്. 

കോടതിയില്‍ നിലവിലുള്ള ക്രിമിനല്‍, സിവില്‍ കേസുകള്‍, വഹനാപകട നഷ്ടപരിഹാര കേസുകള്‍, കുടുംബകോടതി കേസുകള്‍, രജിസ്‌ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട ഭൂമിക്ക് വില കുറച്ചത് സംബന്ധിച്ച കേസുകള്‍, മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട കേസുകള്‍, ബാങ്കിംഗ് മേഖലയിലെ വിദ്യാഭ്യാസ വായ്പ, കൃഷി വായ്പ, മറ്റു വായ്പകള്‍, ടെലഫോണ്‍ സംബന്ധമായ കേസുകള്‍ എന്നിവ സംബന്ധിച്ച പരാതികളും അദാലത്തിനു പരിഗണിച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവര്‍ 13ന് രാവിലെ തന്നെ അതത് കോടതികളില്‍ ഹാജരാകണം. അദാലത്തിനു തീര്‍പ്പാക്കുന്ന എല്ലാ കേസുകള്‍ക്കും അര്‍ഹമായ ഇളവുകള്‍ നല്‍കുന്നതിനാല്‍ ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.         (പിഎന്‍പി 1732/19)

date