Skip to main content

ജനസംഖ്യാ ദിനാചരണം നടത്തി

 

ലോകജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സെമിനാര്‍ നടത്തി. ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നരാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ അമ്പിളി ജി.നായര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേ്യാതി വേണുഗോപാല്‍ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനോഹരന്‍, ശ്രീലേഖ, പി.കെ.പത്മകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. 

ലോകജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി തുമ്പമണ്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീകല, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി.എഫ്.ഫ്രാന്‍സിസ്‌ക്ക ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കെ.കെ.എന്നിവര്‍ സംസാരിച്ചു. 

        (പിഎന്‍പി 1735/19)

date