Skip to main content

ശിശുദിനാഘോഷം: ജില്ലാ തല മത്സരം നടത്തി

ശിശുദിനാഘോഷവുമായി ബന്ധപ്പെട്ട് ബ്ലോക്ക്- മുന്‍സിപ്പല്‍ തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്കുള്ള ജില്ലാതല മത്സരം പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ നിര്‍വഹിച്ചു.

ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് പ്രൊഫ.കെ. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി നായര്‍, ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി എം.എസ്. ജോണ്‍, ട്രഷറര്‍ ആര്‍. ഭാസ്‌കരന്‍ നായര്‍, മെമ്പര്‍ എ.കെ. ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

date