Skip to main content

സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതി മുഴുവന്‍ ഊരുകളിലേക്കും വ്യാപിപ്പിക്കുന്നു

 സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതി ജില്ലയിലെ മുഴുവന്‍ ഊരുകളിലേക്കും വ്യാപിപ്പിക്കുന്നു.  വയനാട് ആദിവാസി സാക്ഷരതാ പദ്ധതി ഒന്ന്, രണ്ട് ഘട്ടങ്ങളിലെ വിജയത്തിന്റെ തുടര്‍ച്ചയായിട്ടാണ് അവശേഷിക്കുന്ന ഊരുകളിലും പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 400 കോളനികളിലും രണ്ടാം ഘട്ടത്തില്‍ 200 കോളനികളിലും പദ്ധതി നടപ്പിലാക്കിയിരുന്നു. ജില്ലയെ സമ്പൂര്‍ണ്ണ സാക്ഷരതാ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
     ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി രൂപികരണ യോഗം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, രാഹുല്‍ഗാന്ധി എം.പി, എം.പി വിരേന്ദ്രകുമാര്‍ എം.പി എന്നിവര്‍ രക്ഷാധികാരികളായും സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ചെയര്‍മാനും ജില്ലാകളക്ടര്‍ എ.ആര്‍ അജയകുമാര്‍ ജനറല്‍ കണ്‍വീനറായുമാണ് സംഘാടക സമിതി രൂപീകരിച്ചത്. ജില്ലയിലെ മറ്റ് എം.എല്‍.എമാര്‍ കോ ചെയര്‍മാന്‍മാര്‍ ആയിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും.  

    യോഗത്തില്‍ സബ്കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറകടര്‍ ഡോ.പി.എസ്.ശ്രീകല പദ്ധതി വിശദീകരിച്ചു. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ആര്‍.പ്രവീജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരന്‍, വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് പി.എം.നാസര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി.വിജയകുമാര്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ സന്ദീപ് എന്നിവര്‍ സംസാരിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ നിര്‍മ്മല റെയ്ച്ചല്‍ജോയി സ്വാഗതവും അസി. കോ-ഓര്‍ഡിനേറ്റര്‍സ്വയ നാസര്‍ നന്ദിയും പറഞ്ഞു.

date