ചാരായ വിൽപ്പന കേന്ദ്രത്തിൽ റെയ്ഡ്:105 ലിറ്റർ ചാരായം പിടികൂടി,രണ്ടുപേർ അറസ്റ്റിൽ
ആലപ്പുഴ:പള്ളിക്കയാൽ ആർ-ബ്ലോക്ക് കേന്ദ്രമാക്കി പ്രവർത്തിച്ചുവന്ന ചാരായ വില്പന കേന്ദ്രത്തിൽ നടത്തിയ റെയ്‌ഡിൽ 105 ലിറ്റർ ചാരായം പിടികൂടി.രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.കുമരകം സ്വദേശി പരിയാരം മധുബാബു(മുത്ത്,32),ചേർത്തല എസ് എൽ പുരം തോപ്പുവള്ളിയിൽ സുഭാഷ്(50)എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യത്തെ വിവരത്തെ തുടർന്ന് ചാരായം വാങ്ങാനെന്ന പേരിൽ പ്രതികളെ സമീപിച്ച് ചാരായവുമായി എത്തിയ പ്രതികളെ പിടികൂടുകയായിരുന്നു.ബലപ്രയോഗം നടത്തിയ പ്രതികളെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്.വിനോദ സഞ്ചാരികൾക്ക് ലിറ്ററിന് 600രൂപ നിരക്കിൽ ഇവർ ചാരായം വിറ്റിരുന്നതായി എക്സൈസ് അധികൃതർ പറഞ്ഞു.മൂന്നുമാസം മുൻപ് മധുബാബുവിനെ 35 ലിറ്റർ ചാരായവുമായി എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.
ആലപ്പുഴ,കോട്ടയം എക്സൈസ് ഇന്റലിജൻസ് ബ്യൂറോകളും എക്സൈസ് കമ്മീഷണർ സ്‌ക്വാഡും കുട്ടനാട് റെയ്ഞ്ച് പാർട്ടിയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.എക്സൈസ് ഇൻസ്‌പെക്ടർമാരായ പ്രശാന്ത്.ആർ,ഗിരീഷ്‌കുമാർ,പ്രിവന്റീവ് ഓഫീസർമാരായ ഫിലിപ്പ് തോമസ്,നജീബ്,ഗിരീഷ്‌കുമാർ,രാജേഷ്,പി.സി.ഗിരീഷ്,എസ്.അക്ബർ,കെ.പി.സജിമോൻ,കെ.എസ് അലക്സ്,എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം സുരേഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്,ജിജുഷ് ഗോപി,എക്സൈസ് ഡ്രൈവർമാരായ സെബാസ്റ്റ്യൻ,ജോഷി എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.
- Log in to post comments