Skip to main content

വെട്ടിക്കോട്ട് ശ്രീ നാഗരാജ ക്ഷേത്രം:  ഇന്ന്  പ്രാദേശിക അവധി

ആലപ്പുഴ: ജില്ലയിലെ വെട്ടിക്കോട്ട് ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തോടനുബന്ധിച്ച്  മാവേലിക്കര താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (സെപ്റ്റംബർ 25 ) ന് പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതുപരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും.

അറ്റൻഡർ ഗ്രേഡ്-രണ്ട് തസ്തിക: അഭിമുഖം മാറ്റി

ആലപ്പുഴ: ഗവ.റ്റി.ഡി മെഡിക്കൽ കോളജിൽ ആശുപത്രി അറ്റൻഡർ ഗ്രേഡ്-രണ്ട് തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ച് മുഖാന്തിരം സെപ്റ്റംബർ 25, 26,27 തീയതികളിൽ നടത്താനിരുന്ന അഭിമുഖം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ മാറ്റി. തീയതി പിന്നീട് അറിയിക്കും.

 

date