ടെക്‌നീഷ്യൻ നിയമനം: അഭിമുഖം മാറ്റി
ആലപ്പുഴ: ജില്ല ആയുർവേദ ആശുപത്രിയിൽ എക്‌സ്-റേ യൂണിറ്റിലേക്ക് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മറ്റിവഴി ദിവസവേതനാടിസ്ഥാനത്തിൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ഒക്‌ടോബർ മൂന്നിന് നടത്താനിരുന്ന ഇന്റർവ്യൂ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ബീച്ച് ഗെയിംസ്: സംഘാടക സമിതി യോഗം സെപ്റ്റംബർ 28ന്
ആലപ്പുഴ: ജില്ല സ്‌പോർട്‌സ് കൗൺസിൽ-ബീച്ച് ഗെയിംസിന്റെ ഫുട്‌ബോൾ, കബഡി, വടംവലി എന്നീ ഇനങ്ങളിലെ ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിനും സംഘാടക സമിതി രൂപീകരിക്കുന്നതിനായി ജില്ല കളക്ടറുടെ അധ്യക്ഷതയിൽ സെപ്റ്റംബർ 28ന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.
അരൂർ ഉപതെരഞ്ഞെടുപ്പ്:പരിശീലന ക്ലാസ്സ് നടന്നു
ആലപ്പുഴ: അരൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥർക്കായി പരിശീലന ക്ലാസ്സ് നടത്തി. തെരഞ്ഞെടുപ്പ് ചെലവ് നോഡൽ ഓഫീസറുടെ കീഴിൽ നിയമിച്ച വിവിധ സ്‌ക്വാഡുകൾക്കുള്ള പരിശീലനമാണ് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്നത്. അസിസ്റ്റന്റ് എക്സ്പൻഡിച്ചർ ഓഫീസർ, അക്കൗണ്ടിംഗ് ടീം, വീഡിയോ സർവൈലൻസ് ടീം, വീഡിയോ വ്യൂവിംഗ് ടീം, ഫ്ളയിംഗ് സ്‌ക്വാഡ്, തുടങ്ങിയ സംഘങ്ങൾക്കായാണ് പരിശീലനം നൽകിയത്. ചെലവ് നോഡൽ ഓഫീസറും കളക്ട്രേറ്റ് ഫിനാൻസ് ഓഫീസറുമായ പി.റജികുമാറാണ് ഇവർക്കായുള്ള നിർദ്ദേശങ്ങൾ നൽകിയത്. സെപ്തംബർ 23 നു തന്നെ പരിശീലന പരിപാടിയിൽ പങ്കെടുത്ത സംഘാഗംങ്ങൾ അരൂർ നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഐ.എച്ച്.ആർ.ഡിയുടെ വിവിധ കോഴ്‌സുകളുടെ പരീക്ഷ
ആലപ്പുഴ: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ നടത്തുന്ന പോസ്റ്റ്് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യുട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കംപ്യുട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റർ റഗുലർ/ സപ്ലിമെന്ററി പരീക്ഷകൾ (2018, 2010/2011 സ്‌കീമുകൾ) 2019 ഡിസംബർ മാസത്തിൽ നടത്തും. വിദ്യാർത്ഥികൾ പഠിക്കുന്ന/ പഠിച്ചിരുന്ന സെന്ററുകളിൽ ഒക്‌ടോബർ 16 വരെ ഫൈൻ കൂടാതെയും, 19വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. പരീക്ഷാ ടൈംടേബിൾ നവംബർ രണ്ടാം വാരത്തിൽ പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുളള അപേക്ഷാഫോറം സെന്ററുകളിൽ ലഭ്യമാണ്. വിശദവിവരങ്ങൾ ഐ.എച്ച്.ആർഡി വെബ്‌സൈറ്റിൽ www.ihrd.ac.in ലഭിക്കും.
- Log in to post comments