Skip to main content

ഉപതിരഞ്ഞെടുപ്പ്:വോട്ടർമാരെ സ്വാധീനീക്കുന്നത്  തടയാൻ സ്‌ക്വാഡുകൾ

ആലപ്പുഴ: അരൂർ നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഏതെങ്കിലും പ്രത്യേക സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടർമാർക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റ് സാധനസാമഗ്രികളോ വിതരണം ചെയ്യുന്നത് ജനപ്രാതിനിധ്യനിയമം അനുസരിച്ചും ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചും ശിക്ഷാർഹമാണ്. ഇത് തടയുന്നതിന് ഫ്‌ളയിങ്ങ് സ്‌ക്വാഡ്, സ്റ്റാറ്റിക്ക് സർവ്വലൻസ് ടീം എന്നിവരെ വിന്യസിച്ചിട്ടുണ്ട്.  അനധികൃതമായി പണമോ മറ്റ് സാമഗ്രികളോ കടത്തി കൊണ്ടുപോകുന്നത് തടയുവാൻ നടത്തുന്ന വാഹനപരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണം. 50,000 രൂപയിൽ കൂടുതൽ പണം കൈവശമുളളവർ യാത്രാവേളയിൽ രേഖകൾ കൂടി കരുതണം. പരിശോധനാവേളയിൽ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുളള ബുദ്ധിമുട്ട്  ഉണ്ടാകുന്ന പക്ഷം ഇതു സംബന്ധിച്ച് പരാതി തെളിവ് സഹിതം ആലപ്പുഴ ജില്ലാ കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസറും തെരഞ്ഞെടുപ്പ് ചെലവ് നോഡൽ ഓഫീസറുമായ പി. രജികുമാറിനെ അറിയിക്കാം. ഫോൺ : 8547610052.

ഉപതിരഞ്ഞെടുപ്പ്:സ്ഥാനാർഥികൾ പ്രത്യേക അക്കൗണ്ട് തുടങ്ങണം

ആലപ്പുഴ:ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ നിർബന്ധമായും ഈ ആവശ്യത്തിലേക്ക് പ്രത്യേകം ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് ജില്ല കളക്ടർ ഡോ. അദീല അബ്ദുള്ള പറഞ്ഞു. തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
തിരഞ്ഞെടുപ്പ് ചെലവിലേക്കുള്ള മാനദ്ണ്ഡങ്ങൾ യോഗം ചർച്ച ചെയ്തു. തുടർന്ന് റേറ്റ് ചാർട്ട് നിശ്ചയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് നിശ്ചയിച്ച റേറ്റ് ചാർട്ട് രണ്ടോ മൂന്നോ എണ്ണം ഒഴികെ എല്ലാം അതേപടി തുടരാൻ യോഗം തീരുമാനിച്ചു. മൂന്നു വിഭാഗത്തിൽ മാത്രം പഴയ നിരക്കിൽ കുറവ് വരുത്തിയിട്ടുണ്ട്. 10,000 രൂപ വരെ മാത്രമേ നേരിട്ടുള്ള പണമിടപാട് തിരഞ്ഞെടുപ്പിൽ അനുവദിക്കു. തിരഞ്ഞെടുപ്പ് ആവശ്യത്തിന് അതിൽ ഉയർന്ന തുകയ്ക്ക് ചെക്ക്, ഡിഡി, ഡിജിറ്റൽ ട്രാൻസ്ഫർ എന്നിവ ഉപയോഗിക്കണം. നാമനിർദ്ദേശ പത്രിക സമർപ്പണം കഴിഞ്ഞാൽ ഒക്‌ടോബർ മൂന്നിന് സ്ഥാനാർഥികൾക്കായി പട്ടണക്കാട് വച്ച് പരിശീലന ക്ലാസ് നടത്തും. തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച നോഡൽ ഓഫീസർ പി. റെജികുമാർ, വിവധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
(ചിത്രവിവരണം)

(ചിത്രവിവരണം)

date