Skip to main content

തായ്‌ക്കോണ്ടോ പരിശീലനം ആരംഭിച്ചു

വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്വയം പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായുള്ള തായ്‌ക്കോണ്ടോ പരിശീലനം കണിയാമ്പറ്റ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ പി.ഇ.ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു.  പി.ടി.എ. പ്രസിഡന്റ് കെ.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പാല്‍ വി.അബൂബക്കര്‍ സിദ്ധീഖ്, വൈസ് പ്രസിഡന്റ് പി.സലിം, തായ്‌ക്കോണ്ടോ പരിശീലകന്‍ ടി.എസ്. മിഥുന്‍, അധ്യാപിക കെ.കെ.ഷീല, കരുത്ത് കോര്‍ഡിനേറ്റര്‍ എന്‍.മീര എന്നിവര്‍ സംസാരിച്ചു.

date