തൊഴിലധിഷ്ഠിത പരിശീലനം
ആലപ്പുഴ:ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ വൈദഗ്ധ്യം ലക്ഷ്യമിട്ട് എം.സി.എ., എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥികള്‍ക്കായി Linux, Apache, MySQL, PHP (ലാമ്പ് ഇന്റേണ്‍ഷിപ്പ്) എന്നിവയില്‍ പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണ്‍ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. എറണാകുളം കെല്‍ട്രോണ്‍ നോളേജ് സെന്റര്‍ മുഖേനയാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനുമായി ബന്ധപ്പെടുക.കെല്‍ട്രോണ്‍ നോളജ് സെന്റര്‍, പുളിക്കല്‍ അവന്യൂ ബില്‍ഡിങ്ങ്(ഒന്നാം നില), കത്രിക്കടവ്, എറണാകുളം, ഫോണ്‍ : 9207811878
വിദ്യാര്‍ഥികള്‍ക്ക് പെയിന്റിങ് മത്സരം
ആലപ്പുഴ: ഗാന്ധിജയന്തിയോടനുബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പും അനെര്‍ട്ടും ചേര്‍ന്ന് സൗരോര്‍ജം നല്ല ഭാവിക്കായി എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി പെയിന്റിങ് മത്സരം നടത്തുന്നു. ലിയോ തേര്‍ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒക്‌ടോബര്‍ രണ്ടിന് രാവിലെ 10 മുതല്‍ 12വരെയാണ് മത്സരം. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ എട്ടു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേര്, ക്ലാസ്, പഠിക്കുന്ന സ്‌കൂള്‍ എന്നിവ തെളിയിക്കുന്ന ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം സഹിതം എത്തണം. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 1500 രൂപ വീതം ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും അനെര്‍ട്ട് ഓഫീസില്‍ നിന്ന് നല്‍കും. ഡ്രോയിങ് പേപ്പര്‍ നല്‍കും. വാട്ടര്‍ കളറും പെന്‍സിലും കൊണ്ടു വരണം. ഫോണ്‍: 0477 2235591, 9188119404.
ദര്‍ഘാസ് ക്ഷണിച്ചു
ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ വിവിധ വാര്‍ഡുകള്‍, ഒ.പി., ഓഫീസ്, ലാബ് എന്നിവിടങ്ങളിലെ ഇരുമ്പു അലമാരകള്‍, കേടായ തടി ഉപകരണങ്ങള്‍, സ്പ്രേ പെയന്റിങ്, റിപ്പയര്‍, വാര്‍ണിഷ് എന്നിവ ചെയ്യുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഒക്‌ടോബര്‍ നാലു വരെ നല്‍കാം. ദര്‍ഘാസുകള്‍ സൂപ്രണ്ട്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ബസാര്‍ പി.ഒ, ആലപ്പുഴ -688 012 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0477- 2251151.
പ്രസംഗ/പ്രബന്ധ മത്സരങ്ങള്‍
ആലപ്പുഴ: അഖിലേന്ത്യ സഹകരണ വാരാഘോഷത്തോട് അനുബന്ധിച്ച് അമ്പലപ്പുഴ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ/പ്രബന്ധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പ്ലസ്ടു തലം വരെയുള്ളവര്‍ സ്‌കൂള്‍ വിഭാഗത്തിലും ബാക്കിയുള്ള വിഭാഗങ്ങള്‍ കോളജ് തലത്തിലുമാണ് മത്സരിക്കേണ്ടത്. ഒക്‌ടോബര്‍ 11ന് രാവിലെ 10ന് കളര്‍കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഹാളിലാണ് മത്സരം. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ മേലാധികരികളുടെ സാക്ഷ്യപത്രവുമായി എത്തണം. വിഷയം സഹകരണ മേഖലയുമായി ബന്ധപ്പെട്ടിട്ടുള്ളവ ആയിരിക്കും. കൂടുതല്‍ വിവരത്തിന് അമ്പലപ്പുഴ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0477 2266763.
- Log in to post comments