Skip to main content

രേഖകള്‍ നഷ്ടപ്പെട്ടവര്‍ രജിസ്റ്റര്‍ ചെയ്യണം

    പ്രകൃതി ദുരന്തത്തില്‍ ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ്, മോട്ടോര്‍ വാഹന വകുപ്പ് വിവിധ രേഖകള്‍, പഞ്ചായത്ത്, രജിസ്‌ട്രേഷന്‍, എസ.്എസ.്എല്‍.സി സര്‍ട്ടിഷിക്കറ്റ് തുടങ്ങിയവ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി സംസ്ഥാന ഐടി മിഷനും ജില്ലാ ഭരണ കൂടവും സംയുക്തമായി അദാലത്ത് സംഘടിപ്പിക്കുന്നു.  ഇതിനായി കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുളള സിറ്റിസണ്‍ കാള്‍ സെന്റര്‍ നമ്പരായ 0471 155300 ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്‍കി ഒക്ടോബര്‍ 14 നകം അപേക്ഷ രജിസ്റ്റര്‍ ചെയ്യണം. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അദാലത്തിലൂടെ പകരം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതായിരിക്കും. നേരത്തേ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കുന്നതിനുളള കാലതാമസം ഒഴിവാക്കാന്‍ സാധിക്കും. അദാലത്തിന്റെ സ്ഥലവും തിയ്യതിയും പിന്നീട് അറിയിക്കുന്നതാണ്.
 

date