Post Category
വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റര്‍ ഡിസൈന്‍ മത്സരം
ജില്ലാ ഭരണകൂടം, ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്, യുഎന്‍ഡിപി എന്നിവരുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ദുരന്ത സാധ്യത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ ഡിസൈന്‍ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 18 ന് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 4 വരെ ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടക്കുന്ന മത്സരത്തില്‍ യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഡിസൈന്‍ ചെയ്യാനുള്ള പേപ്പര്‍ ഒഴികെയുള്ളവ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരണം. സ്‌കൂള്‍ പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രവുമായി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി ബന്ധപ്പെടുക - 7907073909, 9745040138.
date
- Log in to post comments