Skip to main content

അപ്പാരല്‍ ആന്റ് ഫാഷന്‍ ഡിസൈനിംഗ് പരിശീലനം ആരംഭിച്ചു

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 20 ദിവസം നീണ്ടു നില്‍ക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡവലപ്‌മെന്റ് പ്രോഗ്രാം (അപ്പാരല്‍ ആന്റ് ഫാഷന്‍ ഡിസൈനിംഗ്)  പരിശീലന പരിപാടി  ആരംഭിച്ചു.  ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ്  കെ.ബി നസീമ    ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എസ് സുരേഷ് കുമാര്‍  അദ്ധ്യക്ഷത വഹിച്ചു.  അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍   പി.എസ്  കലാവതി, ലീഡ് ബാങ്ക് മാനേജര്‍ ജി വിനോദ്, കെ.എസ്.എസ് ഐ.എ പ്രസിഡന്റ്  കെ ഭാസ്‌ക്കരന്‍,  ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ.മുരുഗന്‍,  മാനന്തവാടി അസിസ്റ്റന്റ് ജില്ലാ  വ്യവസായ  ഓഫീസര്‍ പി.കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.

date