റോഡ് സേഫ്റ്റി വളണ്ടിയര്‍സ് സംഗമം സംഘടിപ്പിച്ചു
റോഡ് സുരക്ഷാ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനു വേണ്ടി വയനാട് റോഡ് സേഫ്റ്റി വളണ്ടിയര്‍സ് സംഗമം സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷനിലെ ആര്‍.ടി.ഒ ഹാളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ബിജു ജെയിംസ് ഉദ്ഘാടനം ചെയ്തു. ആര്‍.ടി.ഒ എംപി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനു വേണ്ടി ജില്ലയിലെ മുഴുവന്‍ താലൂക്കുകളിലും കമ്മിറ്റികള്‍ രൂപീകരിച്ചു. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 22 ന് ജില്ലയിലെ മുഴുവന്‍ അപകട സൂചനാബോര്‍ഡുകളും ''ക്ലീന്‍ ആന്‍ഡ് സേഫ്'' എന്ന പേരില്‍ ശുചികരിക്കാന്‍ തീരുമാനിച്ചു.
ചടങ്ങില്‍ ജോയിന്റ് ആര്‍.ടി.ഒ സി.വി.എം ഷെരീഫ്, എംവിഐമാരായ കെ.വി പ്രേമരാജന്‍, സുനീഷ് പുതിയവീട്ടില്‍, എഎംവിഐമാരായ പി. സുലൈമാന്‍, എസ്.യു അനീഷ്, മുജീബ് റഹ്മാന്‍, വളണ്ടിയര്‍മാരായ പി. കുഞ്ഞുമുഹമ്മദ് മേപ്പാടി, എ.പി ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments