പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സി.ബി.എസ്.സി. പ്രവേശനം
തിരുവനന്തപുരം ജില്ലയിലെ ഞാറനീലി, കുറ്റിച്ചാല്‍ എന്നിവിടങ്ങളിലെ സി.ബി.എസ്.സി. സ്‌കൂളില്‍ 2018-19 അധ്യയന വര്‍ഷത്തേക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പ്രാക്തന ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. അപേക്ഷയോടൊപ്പം ജാതി, വരുമാനം, വയസ്സ് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നു മുതല്‍ പ്ലസ് ടു വരെ താമസം, ഭക്ഷണം, വിദ്യാഭ്യാസം എന്നിവ സൗജന്യമാണ്. അപേക്ഷ മാര്‍ച്ച് 24ന് വൈകീട്ട് 5നകം സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ, പൂതാടി, പുല്‍പ്പള്ളി, ചിങ്ങേരി, നൂല്‍പ്പുഴ, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോറം ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും.
- Log in to post comments