Skip to main content

ജില്ലാ കേരളോത്സവം കണിയാമ്പറ്റയില്‍

   ജില്ലാ കേരളോത്സവത്തിന് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ആതിഥേയത്വം വഹിക്കും. ഡിസംബര്‍ 18 മുതലാണ് കേരളോത്സവം.  22 ന് സമാപിക്കും. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ ഉത്ഘാടനം ചെയ്തു. പി.ജെ രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യുവജനക്ഷേമ പ്രോഗ്രാം ഓഫീസര്‍ ആര്‍.വിനോദ്, ജില്ലാ യൂത്ത് കോഡിനേറ്റര്‍ ഫ്രാന്‍സിസ് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ഇസ്മായില്‍ സ്വാഗതവും സെക്രട്ടറി പി.ജി വിജയകുമാര്‍ നന്ദിയും പറഞ്ഞു.

date