Skip to main content

യോഗത്തില്‍ പങ്കെടുക്കാത്ത ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ  കര്‍ശന നടപടി: ചെയര്‍മാന്‍ 

നിയമസഭയുടെ പിന്നോക്ക സമുദായ ക്ഷേമ സമിതി യോഗത്തില്‍ പങ്കെടുക്കാത്ത ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സമിതി ചെയര്‍മാന്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന  നിയമസമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതി അംഗങ്ങളായ കെ.അന്‍സലന്‍ എം.എല്‍.എ, ടി.വി ഇബ്രാഹിം എം.എല്‍.എ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ജില്ലയില്‍ ആദ്യമായിട്ടാണ് നിയമസഭയുടെ പിന്നോക്ക സമുദായ ക്ഷേമ സമിതി യോഗം ചേരുന്നത്. എന്നാല്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് സമിതി റിപ്പോര്‍ട്ട് നല്‍കുമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു.

date