Skip to main content

ഹര്‍ത്താല്‍ നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി - ജില്ലാ പോലീസ് മേധാവി

 നിര്‍ദിഷ്ട പൗരത്വ ബില്ലിനെതിരെ ചില സംഘടനകള്‍ ഇന്ന് (17) ആഹ്വാനം ചെയ്ത് മുന്‍കൂട്ടി അറിയിക്കാതെ നടത്തുന്ന ഹര്‍ത്താല്‍ ആണെന്നും, ജില്ലയില്‍ ഹര്‍ത്താല്‍ നേരിടാന്‍ പോലീസ് സുസജ്ജമാണെന്നും ജില്ലാ പോലീസ് മേധാവി ജി.  ജയദേവ് അറിയിച്ചു. ഹര്‍ത്താലിന്റെ മറവില്‍ ഏതെങ്കിലും  തരത്തിലുള്ള നിയമലംഘനങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും.

 ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയോ കടകളും  വ്യാപാരസ്ഥാപനങ്ങളും അടപ്പിക്കാന്‍  ശ്രമിക്കുകയോ സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളും.

 വാഹനങ്ങള്‍ തടയല്‍, കടയടപ്പിക്കല്‍ ഉള്‍പ്പെട്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിനു കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ പോലീസിനെ സുസജ്ജമാക്കിയിട്ടുണ്ടെന്നും  ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

 

date