Skip to main content

ഭിന്നശേഷിക്കാരെ മുഖ്യധാരയില്‍ എത്തിക്കുക  സമഗ്രശിക്ഷയുടെ പ്രതിബദ്ധത

 പത്തനംതിട്ട സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍  ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയില്‍ എത്തിക്കുന്നതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നു. ജില്ലയിലെ എട്ട് ബി.ആര്‍.സി കളിലായി ഓട്ടിസം സെന്ററുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. മൂന്നു ബി.ആര്‍.സികളില്‍കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. എലിമെന്ററി, സെക്കന്ററി കുട്ടികള്‍ക്കായി ട്രാന്‍സ്‌പോര്‍ട്ട് എസ്‌കോര്‍ട്ട് അലവന്‍സ്, പെണ്‍കുട്ടികള്‍ക്കുള്ള സ്‌റ്റൈപ്പന്റ്, സെക്കന്ററി കുട്ടികള്‍്ക്കായി റീഡര്‍ അലവന്‍സ്, ഓട്ടിസം സെന്റര്‍ മുഖേന ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവ എസ്.എസ്.കെ മുഖേന നടപ്പാക്കുന്നു. മെഡിക്കല്‍ ക്യാമ്പ് നടത്തി കുട്ടികളെ  കണ്ടെത്തുകയും അവര്‍ക്കുള്ള സഹായ ഉപകരണ വിതരണം നടത്തുകയും ചെയ്യുന്നു. ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിനുള്ള പദ്ധതി (മൊഴി), രക്ഷകര്‍ത്താക്കള്‍ക്കുള്ള തൊഴില്‍ പരിശീലനം (സൗഹൃദവേദി), ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം - രക്ഷിതാക്കളുടെ ശാക്തീകരണം (സാഫല്യം), സഹവാസക്യാമ്പ് (വര്‍ണ്ണശലഭങ്ങള്‍) തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എസ്.എസ്.കെ നടപ്പാക്കുന്നുണ്ടെന്നും എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. 

date