Skip to main content

ജില്ല ആസൂത്രണ സമിതി യോഗം ചേര്‍ന്നു   

 

 

ആലപ്പുഴ: ജില്ല ആസൂത്രണ സമിതി യോഗം ചേര്‍ന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച പ്രത്യേക വിഹിതം ഉപയോഗിച്ച് ജീവനോപാധി മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക പ്രോജക്ടുകള്‍ തയ്യാറാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. തൊഴിലും വരുമാനവും ഉറപ്പാക്കുന്നതാവണം പ്രോജക്ടുകള്‍. ജില്ലയിലെ 51 ഗ്രാമ പഞ്ചായത്തുകള്‍ക്കും 5 നഗരസഭകള്‍ക്കുമായി 43.92 കോടി രൂപയാണ് ലഭിച്ചത്. കൃഷി, മൃഗ സംരക്ഷണം, ക്ഷീര വികസനം, മത്സ്യബന്ധനം, ചെറുകിട വ്യവസായം, തൊഴില്‍ സംരംഭങ്ങള്‍ എന്നീ മേഖലകളില്‍ അനുയോജ്യമായ പ്രോജക്ടുകളാണ് തയ്യാറാക്കേണ്ടത്. 

തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ നാല് അടിയന്തിര പ്രതികരണ ടീമുകള്‍ രൂപീകരിക്കണം. ഓരോന്നിലും കുറഞ്ഞത് എട്ട് അംഗങ്ങള്‍ ഉണ്ടാകണം. ഫെബ്രുവരി പതിനഞ്ചിനകം ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കാന്‍ പഞ്ചായത്തുകള്‍ വികസന സെമിനാറുകള്‍ സംഘടിപ്പിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിംഗ്് ഓഫീസര്‍ കെ. ലതി, ഡെപ്യൂട്ടി പ്ലാനിംഗ്് ഓഫീസര്‍ എച്ച്. അബ്ദുള്‍ സലാം, പി. ജയരാജ്, ജനപ്രതിനിധികള്‍, എന്നിവര്‍ പങ്കെടുത്തു.

 

 

date