Post Category
കറിച്ചട്ടിയും കറിവേപ്പും: പരിസ്ഥിതി സൗഹൃദമായി ലൈഫ് കുടുംബ സംഗമം
ആലപ്പുഴ: ഗുണഭോക്താക്കളുടെ പങ്കാളിത്തം കൊണ്ടും സംഘാടനമികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ സംഗമവും അദാലത്തും. ഗുണഭോക്തൃ സംഗമത്തിനെത്തിയവര്‍ക്കായി കറിച്ചട്ടിയും കറിവേപ്പിന്‍ തൈയ്യും സമ്മാനമായി നല്‍കി. പ്ലാസ്റ്റിക്ക് സാമഗ്രികളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കി പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് കുടുംബസംഗമം നടന്നത്. മെടഞ്ഞ ഓല, കുരുത്തോല തുടങ്ങിയവയാണ് വേദിയുടെ അലങ്കാരത്തിനായി ഉപയോഗിച്ചത്. പ്രസംഗ പീഠം ഉള്‍പ്പെടെ ഓലകൊണ്ട് നിര്‍മ്മിച്ച് തികച്ചും പരിസ്ഥിതി സൗഹൃദപരമായ രീതിയില്‍ നടത്തിയ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ കുടുംബ സംഗമം കൗതുകമുണര്‍ത്തി.
date
- Log in to post comments