ലൈഫ് മിഷന്‍ കുടുംബ സംഗമത്തില്‍ വേറിട്ട് അനുഭവമായി കുടുംബശ്രീയുടെ നിര്‍മ്മാണ തൊഴിലാളികള്‍
ആലപ്പുഴ: സ്വപ്ന ഭവനം സ്വന്തമാക്കിയവര്‍ക്കും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ആഹ്ലാദത്തിന്റെ നിമിഷമായിരുന്നു കായംകുളം നഗരസഭ സംഘടിപ്പിച്ച ലൈഫ് മിഷന്‍ കുടുംബ സംഗമവും അദാലത്തും. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീട് ലഭിച്ച കൃഷ്ണപുരം വാര്‍ഡിലെ സരള ചേച്ചിയുടെ വീട് കെട്ടിപ്പൊക്കിയത് പെണ്‍കരുത്തിലാണ്. വാര്‍ഡിലെ രണ്ട് കുടുംബശ്രീ യൂണിറ്റിലെ 24 അംഗങ്ങള്‍ ചേര്‍ന്നാണ് വീടിന്റെ നിര്‍മ്മാണം. തുടര്‍ച്ചയായി 53 ദിവസം കൊണ്ടാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രണ്ടു മുറി, അടുക്കള, ഹാള്‍, ശുചിമുറി എന്നിവ അടങ്ങുന്നതാണ് വീട്. നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിട്ടുള്ള കമ്പനി നല്‍കിയ 70 രൂപയും കുടുംബശ്രീ ജില്ല മിഷന്‍ നല്‍കിയ 200 രൂപയുമാണ് വേതനമായി ഇവര്‍ സ്വീകരിച്ചിരുന്നത്. സ്വന്തമായി വീടില്ലാത്തവര്‍ക്ക് കൈത്താങ്ങാകാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബശ്രീ അംഗങ്ങള്‍ സംഗമത്തില്‍ നിന്നും മടങ്ങിയത്.
- Log in to post comments