Skip to main content

ലൈഫ് മിഷന്‍ കുടുംബസംഗമം:  കൈത്താങ്ങായി വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും 

 

 

ആലപ്പുഴ: സുരക്ഷിത പാര്‍പ്പിടത്തിനൊപ്പം ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും ഒരുക്കി നല്‍കുകയാണ് ലൈഫ് മിഷന്‍ കുടുംബ സംഗമങ്ങള്‍. കായംകുളം നഗരസഭയുടെ കുടുംബ സംഗമത്തില്‍ ഗുണഭോക്താക്കള്‍ക്കായി 16 വകുപ്പുകളുടെ സേവനമാണ് ഒരുക്കിയിരുന്നത്. 

അദാലത്തില്‍ വിവിധ വകുപ്പുകളിലായി അഞ്ഞൂറോളം അപേക്ഷകളാണ് ലഭിച്ചത്. ഗ്രാമവികസനം, വ്യവസായം, കൃഷി, ആരോഗ്യം, പട്ടികജാതി- പട്ടിക വര്‍ഗ്ഗ വികസനം, ദാരിദ്ര്യ ലഘൂകരണം, കുടുംബശ്രീ, അക്ഷയ, ലീഡ് ബാങ്ക്, സിവില്‍ സപ്ലൈസ്, കൃഷി വകുപ്പ്, സാമൂഹ്യ നീതി, ഫിഷറിസ്, വ്യവസായ വകുപ്പ്, ക്ഷീര വികസനം, വനിതാ ശിശു വികസനം തുടങ്ങിയ വകുപ്പുകളുടെ സേവനമാണ് അദാലത്തില്‍ ഒരുക്കിയിരുന്നത്. സിവില്‍ സപ്ലൈസ് വകുപ്പില്‍ 116 അപേക്ഷകള്‍ ലഭിച്ചു. കുടുംബശ്രീയില്‍ 30ഉം ലീഡ് ബാങ്കില്‍ 36 അപേക്ഷയും ലഭിച്ചു. ആരോഗ്യ വകുപ്പിന്റെ സ്റ്റാളിലുടെ ജീവിതശൈലി രോഗങ്ങള്‍ പരിശോധിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. കൃഷിവകുപ്പില്‍ 175 അപേക്ഷകളാണ് ലഭിച്ചത്. വകുപ്പിന്റെ സ്റ്റാളില്‍ നിന്നും വിവിധയിനം വിത്തുകളും ഗുണഭോക്താക്കള്‍ക്ക് നല്‍കി. പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ മൂന്നും അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു അപേക്ഷയും ലഭിച്ചു.

date