ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ കുടുംബ സംഗമവും അദാലത്തും
ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷൻ കുടുംബ സംഗമവും അദാലത്തും ജന പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. ബ്ലോക്കിന് കീഴിലുള്ള ലൈഫ് ഗുണഭോക്താക്കൾക്കായി 20 വകുപ്പുകളുടെ സേവനമാണ് അദാലത്തിൽ ലഭ്യമാക്കിയത്.
ഗ്രാമവികസനം, വ്യവസായം, കൃഷി, ആരോഗ്യം, പട്ടികജാതി പട്ടിക വർഗ്ഗ വികസനം, ദാരിദ്ര്യ ലഘൂകരണം, കുടുംബശ്രീ, അക്ഷയ, ലീഡ് ബാങ്ക്, സിവിൽ സപ്ലൈസ്, കൃഷി വകുപ്പ്, സാമൂഹ്യ നീതി, ഫിഷറിസ്, വ്യവസായ വകുപ്പ്, ക്ഷീര വികസനം, വനിതാ ശിശു വികസനം തുടങ്ങിയ വകുപ്പുകളുടെ സേവനമാണ് അദാലത്തിൽ ഉണ്ടായിരുന്നത്. അഞ്ഞൂറിലധികം അപേക്ഷകളാണ് അദാലത്തിൽ ലഭിച്ചത്. ആരോഗ്യ വകുപ്പ് ഒരുക്കിയ സൗജന്യ പരിശോധനയിൽ 180 പേർ പങ്കെടുത്തു. ജീവിത ശൈലി രോഗങ്ങൾ പരിശോധിച്ചവർക്ക് സൗജന്യ മരുന്നും നൽകി. 9 അപേക്ഷകൾ ആധാർ കാർഡ്, പാൻ കാർഡ് തിരുത്തളുകൾക്കായി അക്ഷയയിൽ ലഭിച്ചു. കുടുംബശ്രീയിൽ സ്വയം തൊഴിലുമായി ബന്ധപ്പെട്ട് 11 അപേക്ഷയും ലീഡ് ബാങ്കിൽ 85 അപേക്ഷകളും ലഭിച്ചു. കൃഷിവകുപ്പിൽ 11 അപേക്ഷകൾ ലഭിച്ചു. കൂടാതെ വിവിധയിനം തൈകൾ ഗുണഭോത്താക്കൾക്കു നൽകി. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ 4 അപേക്ഷകളാണ് ലഭിച്ചത്. ഗ്രാമ വികസനത്തിൽ 17 ഉം ശുചിത്വ മിഷനിൽ 12 അപേക്ഷയും ലഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ 70 ഉം ക്ഷീര വകുപ്പിൽ 12 അപേക്ഷയും ലഭിച്ചു.
- Log in to post comments