Skip to main content

ഭരണിക്കാവ് ബ്ലോക്ക്‌ ലൈഫ് മിഷൻ കുടുംബസംഗമം : അദാലത്തിൽ 107 പരാതികൾ തീർപ്പാക്കി

മാവേലിക്കര: ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ തല ലൈഫ് മിഷൻ കുടുംബ സംഗമത്തോടനുബന്ധിച്ചു നടന്ന  അദാലത്തിൽ 314 അപേക്ഷകളാണ് ആകെ ലഭിച്ചത്. അതിൽ 107 എണ്ണം തീർപ്പാക്കി. 791 പേരാണ് വിവിധ  കൗണ്ടറുകൾ സന്ദർശിച്ചത്. സിവിൽ സപ്ലൈസ്  വകുപ്പിൽ 29അപേക്ഷകൾ ലഭിച്ചതിൽ 29 ഉം തീർപ്പാക്കി. അക്ഷയയിലൂടെ 63 പേർ വിവിധ അപേക്ഷകൾ നല്കി. റവന്യൂ വകുപ്പിൽ 23 അപേക്ഷ ലഭിച്ചതിൽ 18 എണ്ണം തീർപ്പാക്കി. ലീഡ് ബാങ്കിൽ 42പേരാണ് അപേക്ഷ നല്കിയത്.. ക്ഷീര വകുപ്പിൽ 35 അപേക്ഷകളും കുടുംബശ്രീയിൽ സ്വയം തൊഴിലിനായി 44  അപേക്ഷകളും ലഭിച്ചു. അസാപ്   സേവനം 23 പേർ  ഉപയോഗിച്ചു. ആർദ്ര മിഷനിലൂടെ 300 പേരാണ്  രോഗ നിർണ്ണയ സൗകര്യം ഉപയോഗിച്ചത്. സർക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചും, അനുകുല്യങ്ങളെ കുറിച്ചും ഗുണഭോക്താക്കളിൽ അവബോധം സൃഷ്‌ടിക്കാനും സംഗമത്തിലൂടെ സാധിച്ചു.

date