Skip to main content

കയർ മേഖലയിലെ ആവശ്യങ്ങൾ, ഗവേഷണം : സെമിനാർ നാളെ

ആലപ്പുഴ : കയർ വ്യവസായ മേഖലയിലെ ആവശ്യങ്ങൾ, ഗവേഷണം തുടങ്ങിയ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിക്കുന്നു. കേന്ദ്ര കയർ ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ കയർ ബോർഡ് സംഘടിപ്പിക്കുന്ന സെമിനാർ പുന്നമട ഹോട്ടൽ റമദയിൽ നാളെ ( തിങ്കൾ 13/1/2020) രാവിലെ പത്തിന് നടക്കും. കയർ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി. വേണുഗോപാൽ സെമിനാർ ഉദ്ഘാടനം ചെയ്യും.
കയർ ബോർഡ് സെക്രട്ടറി എം. കുമാര രാജ അധ്യക്ഷത വഹിക്കും. കയർ വികസന ഡയറക്ടർ എൻ. പദ്മകുമാർ, കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയം ഡയറക്ടർ സുപ്രിയോ ഘോഷ്, ഡോ.എൻ. രമേശ് ബാബു, ദേശീയ കയർ ഗവേഷണ കേന്ദ്രം മേധാവി ഡോ. കെ. ആർ. അനിൽകുമാർ, കയർ ബോർഡ് റീജിയണൽ ഓഫീസർ അനിത ജേക്കബ് തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും.

date