കൃഷി വകുപ്പ് 4500 സൗജന്യ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളുടെ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് കുടുംബ സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് കൃഷി വകുപ്പ് 4500 പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടുന്നതിനും വിഷരഹിത പച്ചക്കറി ഉത്പാദനത്തിനുമുള്ള കൃഷി വകുപ്പിന്റെ ജീവനി പദ്ധതി പ്രകാരമുള്ള പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണമാണ് നടത്തിയത്. മുളക്, തക്കാളി, വഴുതന, മുരിങ്ങ, അഗത്തി ചീര, കറിവേപ്പില തൈകള്‍ എന്നിവയാണ് പ്രധാനമായും വിതരണം ചെയ്തത്. ജീവനി പദ്ധതി പ്രകാരം 470 ദിവസം കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ ഭവനങ്ങളിലും തരിശ് നിലങ്ങളിലും വിഷമുക്ത പച്ചക്കറിയും പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തതയുമാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ജനുവരി ഒന്നിന് ആരംഭിച്ച 470 ദിന വിഷരഹിത പച്ചക്കറി സ്വയം പര്യാപ്ത യജ്ഞം 2021 വിഷുവിനാണ് സമാപിക്കുക.
- Log in to post comments