Post Category
ശുചിത്വ മിഷന്‍ സൗജന്യ തുണി സഞ്ചിയും ശുചിത്വ കലണ്ടറും വിതരണം ചെയ്തു
കോയിപ്രം ബ്ലോക്കിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തില്‍ ശുചിത്വ മിഷന്‍ സൗജന്യ തുണി സഞ്ചികളും ശുചിത്വ കലണ്ടറും വിതരണം ചെയ്തു. പങ്കെടുത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും തുണി സഞ്ചിയും കലണ്ടറും നല്‍കി. പ്ലാസ്റ്റിക്ക് ഒഴിവാക്കി പ്രകൃതി സംരക്ഷണം ഉറപ്പാക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു ശുചിത്വ മിഷന്റെ തുണി സഞ്ചിയുടെയും ശുചിത്വ കലണ്ടറിന്റെയും വിതരണം. ലൈഫ് കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ജില്ലാ ശുചിത്വ മിഷന്‍ പ്രത്യേകം തയ്യാറാക്കിയതാണ് ശുചിത്വ കലണ്ടര്‍. ശുചിത്വ മിഷന്‍ കൗണ്ടറില്‍ ഗാര്‍ഹിക മാലിന്യ സംസ്‌കരണ പദ്ധതിയെ സംബന്ധിച്ച പ്രദര്‍ശനവും സബ്‌സിഡി ഉള്‍പ്പെടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ബോധവല്‍ക്കരണവും നടത്തി.
date
- Log in to post comments