Skip to main content

അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് സ്‌കോളർഷിപ്പ് പരീക്ഷ

ആലപ്പുഴ: പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡവലപ്‌മെന്റ് സ്‌കീം  സ്‌കോളർഷിപ്പിനു അപേക്ഷ ക്ഷണിച്ചു.  2020-21 അധ്യയന വർഷത്തെ ആനുകൂല്യങ്ങൾക്ക് പട്ടിക വർഗ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള സ്‌കോളർഷിപ്പ് പരീക്ഷ മാർച്ച് ഏഴിന് നടത്തും. ഈ അധ്യയനവർഷം നാലാം ക്ലാസിൽ പഠിക്കുന്ന കൊല്ലം, ആലപ്പുഴ ജില്ലകളിലെ പട്ടികവർഗ വിദ്യാർഥികൾക്ക് മാത്രമായി  മാർച്ച് ഏഴിന് ഉച്ചയ്ക്ക് രണ്ടു മുതൽ നാലുവരെ പരീക്ഷകൾ നടത്തും.കൊല്ലം ജില്ലക്കാർക്ക് കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലും ആലപ്പുഴ ജില്ലക്കാർക്ക്  പുന്നപ്ര മോഡൽ റസിഡൻഷ്യൽ സ്‌കൂളിലുമാണ് പരീക്ഷ.. കുടുംബവാർഷിക വരുമാനം 50,000 രൂപയിൽ കവിയാത്ത വിദ്യാർഥികൾക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ളവർ പേര്, രക്ഷിതാവിന്റെ പേര്, വിലാസം, സമുദായം, വാർഷിക വരുമാനം, വയസ്, ആൺകുട്ടിയോ, പെൺകുട്ടിയോ, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര് വിലാസം തുടങ്ങിയ വിവരങ്ങൾ  ഉൾപ്പെടുത്തി വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം കൊല്ലം ജില്ലയിൽ പുനലൂർ കേന്ദ്രമായ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിലോ ആലപ്പുഴ ,കുളത്തൂപ്പുഴ എന്നിവിടങ്ങളിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ  ഫെബ്രുവരി അഞ്ചിനകം ലഭ്യമാക്കണം.  അപേക്ഷകൾ ലഭിക്കേണ്ട വിലാസം: ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, രണ്ടാം നില, പുനലൂർ പി.ഒ- 691 305.പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ സ്‌കോളർഷിപ്പ് കൈപ്പറ്റുന്നതിന് ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ അസൽ, പുനലൂർ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ മുമ്പാകെ ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവ വാങ്ങുന്നതിനും പ്രത്യേക ട്യൂഷൻ ലഭിക്കുന്നതിനും ധനസഹായം നൽകും.  ഇവയ്ക്ക്  പുറമേ പത്താം ക്ലാസ് വരെയുള്ള പഠനത്തിന് സ്റ്റൈപ്പന്റും ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0475- 2222353.
 

date