Skip to main content

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണം ജനുവരി 15ന്

ആലപ്പുഴ:നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് വകുപ്പിന്റെയും ബംഗളൂരു ആസ്ഥാനമായ  അലിംകോയുടെയും സംയുക്താഭിമുഖ്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണം ജനുവരി 15ന്  രാവിലെ 9.30നു കായംകുളം എസ്.എൻ സെൻട്രൽ സ്‌കൂളിൽ നടത്തും.അഡ്വ: യു. പ്രതിഭഎം എൽ എ ഉദ്ഘാടനം നിർവഹിക്കും. ജില്ലാകളക്ടർ എം അഞ്ജന മുഖ്യ അതിഥിയാകും. കായംകുളം മുൻസിപ്പാലിറ്റി  ചെയർമാൻ അഡ്വ. എൻ ശിവദാസൻ അധ്യക്ഷത വഹിക്കും. 600 ഭിന്നശേഷിക്കാർക്കാണ്  സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.
 

date