Post Category
മകരവിളക്ക് മഹോത്സവം; തീര്‍ഥാടകര്‍ ഹില്‍ ടോപ്പിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു
ഈ വര്‍ഷത്തെ ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മകരജ്യോതി ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ ഹില്‍ ടോപ്പിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ അടിയന്തര പ്രധാന്യത്തില്‍ പമ്പയില്‍ നിന്നും ഹില്‍ ടോപ്പിലേക്കു തീര്‍ഥാടകര്‍ പ്രവേശിക്കുന്നതു തടയുന്നതിന് ആവശ്യമായ ബാരിക്കേഡുകള്‍ നിര്‍മിക്കണം. അതോടൊപ്പം പമ്പയില്‍ നിന്നും ഹില്‍ ടോപ്പിലേക്കു തീര്‍ഥാടകര്‍ പ്രവേശിക്കുന്നത് തടയുന്നതിലേക്കായി ആവശ്യമായ പോലീസുകാരെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി നിയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
date
- Log in to post comments