Skip to main content

ജില്ലാ ദേശീയ യുവജന ദിനാഘോഷം  സംഘടിപ്പിച്ചു

   കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ  നേതൃത്വത്തില്‍ ദേശീയ യുവജന ദിനാചരണം     കോളേജ് ഓഫ് ആര്‍ട്‌സ് കൊമേഴ്‌സ് ചുട്ടിപ്പാറയില്‍  സംഘടിപ്പിച്ചു. തായ്‌ക്വോണ്ടോ ദേശീയ മത്സര വിജയി  അശ്വിന്‍ സോമന്‍  ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍.ശ്രീലേഖ അദ്ധ്യക്ഷതവഹിച്ചു. തായ്‌ക്വോണ്ടോ ഗോല്‍ഡ് മെഡലിസ്റ്റ്  അശ്വതി , സില്‍വര്‍ മെഡലിസ്റ്ററുമാരായ സൗമ്യ, ഇന്ദുചൂഡന്‍ എന്നിവരെ പൊന്നാട അണിയിച്ചു. കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നിരജ ആര്‍ നായര്‍ സ്വാഗതവും കോളേജ്  ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ ശ്രീഹരി എസ്, യൂത്ത്  കോര്‍ഡിനേറ്റര്‍  ഷിജിന്‍ വര്‍ഗീസ്, സ്‌നേഹ സുനില്‍ , വിദ്യ വി നായര്‍ എന്നിവര്‍  സംസാരിച്ചു.തുടര്‍ന്ന് യുവജനങ്ങള്‍ക്ക് അര്‍ഹിച്ച പ്രാധാന്യം ലഭ്യമാകുന്നുണ്ടോ എന്ന വിഷയത്തെ സംബന്ധിച്ച് ചര്‍ച്ച നടന്നു. ചര്‍ച്ചയ്ക്ക് അക്ഷജ സജി മീഡിയേറ്ററായി.

 

date