Skip to main content

വീടിനൊപ്പം ജീവനോപാധിയും: മനസ് നിറച്ച് ചേര്‍ത്തല നഗരസഭയിലെ ലൈഫ് കുടുംബ സംഗമം 

 

 

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്കായി ചേര്‍ത്തല നഗരസഭയില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഒത്തുചേരലിന്റേയും ആഘോഷത്തിന്റേയും വേദിയായി. നല്ല വീടെന്ന സ്വപ്നം പൂവണിഞ്ഞതിന്റെ നിര്‍വൃതിയലാണ് ചേര്‍ത്തല നഗരസഭയിലെ ലൈഫ് മിഷന്‍ കുടുംബ സംഗമത്തില്‍ 

ഗുണഭോക്താക്കള്‍ എത്തിയത്. അടച്ചുറപ്പുള്ള വീടുകളില്‍ താമസിക്കുന്നതിന്റെ സന്തോഷമായിരുന്നു എല്ലാവരും പങ്കിട്ടത്. മനോഹരമായ വീട് നിര്‍മിക്കാനാവുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാതിരുന്നവര്‍ 'ലൈഫി'ലൂടെ പുതിയ വീട് മാത്രമല്ല പുതിയ ജീവിതമാണ് ലഭിച്ചതെന്ന് പറയുന്നു. 

ചേര്‍ത്തല നഗരസഭയ്ക്ക് കീഴിലുള്ള 35 വാര്‍ഡുകളിലെ ലൈഫ് ഗുണഭോക്താക്കളുടെ സംഗമമാണ് നടന്നത്. നഗരസഭ പരിധിയില്‍ 413 വീടുകളാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. 

വീട് എന്നതിനപ്പുറം മെച്ചപ്പെട്ട ജീവിതംകൂടി ഉറപ്പുനല്‍കുകയാണ് ലൈഫ് മിഷന്‍. ഭവന നിര്‍മാണത്തിന് ശേഷവും ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഗ്രാമവികസനം, വ്യവസായം, കൃഷി, ആരോഗ്യം, പട്ടികജാതി- പട്ടികവര്‍ഗ വികസനം, ദാരിദ്ര്യ ലഘൂകരണം, കുടുംബശ്രീ, അക്ഷയ, ബാങ്ക്, വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് തുടങ്ങിയവയുടെ സേവനവും അദാലത്തില്‍ ഒരുക്കിയിരുന്നു. സംഗമത്തിനെത്തിയവര്‍ക്കായി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. 

 

 

date