Skip to main content

ജില്ലാ ഫോം സ്റ്റോര്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

    ജില്ലാ ഫോം സ്റ്റോറിനായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തൊഴിലും എക്‌സൈസും വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പൊതുജന വിശ്വാസം കാത്തു സൂക്ഷിച്ച് പ്രവര്‍ത്തിക്കാന്‍ എന്നും സര്‍ക്കാര്‍ പ്രസ്സുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, അച്ചടി വകുപ്പ് ഡയറക്ടര്‍ എ.ജയിംസ് രാജ്, ഗവണ്‍മെന്റ് പ്രസ് സൂപ്രണ്ട് എം.ജി ഷീല, ഫാറം കണ്‍ട്രോളര്‍ കെ.ഉണ്ണികൃഷ്ണന്‍, സീനിയര്‍ സൂപ്രണ്ട് പി.കെ കോമളവല്ലി,ഡെപ്യൂട്ടി സൂപ്രണ്ട് വി.എസ് പ്രദീപ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
    മേപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് പ്രസ്സിനോട് ചേര്‍ന്നാണ് 1.10 കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിര്‍മ്മിച്ചത്. 

date