റിപ്ലബിക് ദിനാഘോഷം: വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേര്‍ന്നു
ആലപ്പുഴ: റിപബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകള്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ സല്യൂട്ട് സ്വീകരിക്കും. റിപബ്ലിക് ദിനാഘോഷം നടക്കുന്ന പോലീസ് പരേഡ് ഗ്രൗണ്ടില്‍ പ്ലാസ്റ്റിക് പതാക, തോരണങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി. ഗ്രൗണ്ടില്‍ പന്തലും വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ വിശ്രമ സൗകര്യങ്ങളും ഒരുക്കും. 22,23,24 തിയതികളില്‍ പരേഡിന്റെ പരിശീലനം നടക്കും. പരിശീലന ദിവസങ്ങളിലടക്കം ആംബുലന്‍സ്, പ്രഥമ ശുശ്രൂഷ സൗകര്യം എന്നിവ ജില്ല മെഡിക്കല്‍ ഓഫീസ് സജ്ജമാക്കാന്‍ ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കി. പരേഡിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്കായി ദേശഭക്തി ഗാന മത്സരം നടത്തും. എ.ഡി.എം. വി. ഹരികുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments