Skip to main content

പൊതു ഇടം എന്റേതും: പട്ടണക്കാട് ബ്ലോക്കില്‍ രാത്രി നടത്തം സംഘടിപ്പിച്ചു 

 

 

ആലപ്പുഴ: സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി പട്ടണക്കാട് ബ്ലോക്ക് പരിധിയിലെ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. ജില്ല വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച    സംഘടിപ്പിച്ച രാത്രി നടത്തത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്‍ നേതൃത്വം നല്‍കി. തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത സോമന്‍, അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി രത്‌നമ്മ,  പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ, വയലാര്‍   പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത വിശ്വംഭരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

നൂറ്റിഅറുപതോളം വനിതകള്‍ തുറവൂര്‍ ജംഗ്ഷനിലേക്ക് നടന്നെത്തി മെഴുകുതിരി കത്തിച്ച് പ്രതിജ്ഞയെടുത്തു. രാത്രി പതിനൊന്നിന് തുടങ്ങിയ നടത്തം ഒരുമണിയോടെ അവസാനിച്ചു. 

ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് വനിത അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമായി. ശിശുവികസന വകുപ്പ് ഡിസംബര്‍ 29ന് ആരംഭിച്ച പാതിരാനടത്തം പരിപാടി അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരും.

date