Skip to main content

അക്രഡിറ്റഡ് എൻജിനീയർ നിയമനം

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം അക്രഡിറ്റഡ് എൻജിനീയറുടെ അവധി ഒഴിവിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ (179 ദിവസം) സിവിൽ എൻജിനീയറിങ് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും  അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് നിവാസികൾക്കും മുൻഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27. നിയമനം പഞ്ചായത്ത് കമ്മറ്റി തിരൂമാനത്തിന് വിധേയമായിരിക്കും. കൂടുതൽ വിവരത്തിന് ഫോൺ : 0477 2280552, 2280525.

date