Skip to main content

സൈക്ലോണ്‍ ഷെല്‍ട്ടറിന്റെ പ്രവര്‍ത്തനം പരിശീലനം നല്‍കി

ആലപ്പുഴ: ലോകബാങ്കിന്റെ സഹായത്തോടെ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ ജില്ലയിലെ രണ്ടാമത്തെ സൈക്ലോണ്‍ ഷെല്‍ട്ടറിന്റെ നിര്‍മ്മാണം ചെറുതന പഞ്ചായത്തിന്റേയും ദുരന്തനിവാരണ അതോറിറ്റിയുടേയും മേല്‍നോട്ടത്തില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള പരിശീലന പരിപാടി നടന്നു. സൈക്ലോണ്‍ ഷെല്‍റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജനപ്രതിധികളിലും ടാസ്‌ക് ഗ്രൂപ്പ് അംഗങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നവരിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലും അവബോധം സൃഷ്ടിക്കുന്നതിനാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഹസാര്‍ഡ് അനലിസ്റ്റ് ചിന്തു ചന്ദ്രന്‍ പരിശീലന ക്ലാസ്സ് നയിച്ചു. ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ബി രത്‌നകുമാരി, വൈസ് പ്രസിഡന്റ് എസ്. ഹരികുമാര്‍, സ്ഥിരം സമിതി അധ്യക്ഷമരായ ശ്രീജ, ശ്രീകല, പരിശീലന പരിപാടിയുടെ കോര്‍ഡിനേറ്റര്‍ വി. രാകേഷ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു. സൈക്ലോണ്‍ ഷെല്‍ട്ടറിന്റെ നിര്‍മ്മാണം ആരംഭിക്കാനിരിക്കുന്ന ആയാപറമ്പ് ഗവണ്മെന്റ് സ്‌കൂളിനോട് ചേര്‍ന്നുള്ള പ്രദേശവും സംഘം സന്ദര്‍ശിച്ചു.

date