Skip to main content

അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ ആറ് റോഡുകളുടെ ഉദ്ഘാടനം ഇന്ന്

ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ ആറ് റോഡുകളുടെ ഉദ്ഘാടനം ഇന്ന് (19-01-2020) പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കും. രാവിലെ 9ന് വണ്ടാനം- മാധവമുക്ക് റോഡ്, 10ന് വളഞ്ഞവഴി- അഴിക്കോടന്‍ റോഡ്, 11ന് കിണറ്മുക്ക്- കുറവന്‍തോട് റോഡ്, 4ന് സെന്റ് ജൂഡ് റോഡ്, 5ന് ബ്ലോക്ക്- ഐറ്റിസി- ശ്രീശങ്കര റോഡ്, 6ന് ജവഹര്‍ ബാലഭവന്‍ റോഡ് എന്നീ റോഡുകളാണ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. 

 

 

date