ചിത്രരചനാ മത്സരം നടത്തി
ആലപ്പുഴ: കൈത്തറി വസ്ത്ര പ്രചരണാര്‍ത്ഥം എസ്.ഡി.വി സെന്റിനറി ഹാളില്‍ സംസ്ഥനതല ചിത്രരചനാ മത്സരം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം.വി ലൗലി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാംഗം എം. ലത, കൈത്തറി വസ്ത്ര ഡയറക്ടറേറ്റ് ഡെപ്യൂട്ടി രജിസ്ട്രാര്‍ മഹേന്ദ്രകുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അജിമോന്‍ കെ.എസ്, വി.കെ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ അടിസ്ഥാനത്തില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നടന്ന ചിത്രരചനാ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച കുട്ടികളെ പങ്കെടുപ്പിച്ചാണ് സംസ്ഥന തലത്തില്‍ മത്സരം നടത്തിയത്.
എല്‍.പി വിഭാഗത്തില്‍ സാധിക പി.എം, സെന്റ് മെരീസ് കോണ്‍വെന്റ് സ്‌കൂള്‍ പയ്യന്നൂര്‍, കണ്ണൂര്‍, അമന്‍ജിത്ത് എം.എസ്, കേന്ദ്രീയ വിദ്യാലയം, എറണാകുളം, ശിവാനി ചന്ദ്ര ബാബു, കണ്ണമാലി ചിന്മയ വിദ്യാലയം, എറണാകുളം എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
യു.പി വിഭാഗത്തില്‍ ജഗന്നാഥ് കെ.എം, കടമ്പൂര്‍ എച്ച്.എസ്.എസ്, കണ്ണൂര്‍, ഹന്‍സ ഫാത്തിമ, ഭാരതീയ വിദ്യാഭവന്‍, കണ്ണൂര്‍, അഭിജിത്ത് ബിനോയ്, ബെല്‍മൗണ്ട് സീനിയര്‍ എച്ച്.എസ്.എസ്, കോട്ടയം എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സയന റ്റി.വി, സെന്റ് തെരാസാസ് ആംഗ്ഗ്‌ലോ ഇന്‍ഡ്യന്‍ എച്ച്.എസ്.എസ്, ബര്‍ണ്ണശേരി, കണ്ണൂര്‍, പാര്‍വ്വതി എസ്, കാര്‍മ്മല്‍ അക്കാദമി, ആലപ്പുഴ, രുഗ്മ ശ്രീരാജ്, സെന്റ് തെരാസസ് ആംഗ്ഗ്‌ലോ ഇന്‍ഡ്യന്‍ എച്ച്.എസ്.എസ്, ബര്‍ണ്ണശേരി, കണ്ണൂര്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
- Log in to post comments