പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ്:മാതൃകയായി അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്
ആലപ്പുഴ: പഞ്ചായത്തില പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ക്ക് മുഴുവന്‍ പെന്‍ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി മാതൃകയായി അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്. ഗുണഭോക്താവിന്റെ പേര്, അഡ്രസ് തുടങ്ങി പെന്‍ഷന്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും തിരിച്ചറിയല്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പഞ്ചായത്തിലെ രണ്ടായിരത്തോളം ഗുണഭോക്താക്കൾക്ക് തികച്ചും സൗജന്യമായാണ് പെന്‍ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തത്. പഞ്ചായത്ത് ഫണ്ടില്‍ നിന്ന് ഇതിനായി അമ്പതിനായിരം രൂപ വിനിയോഗിച്ചു.അരൂക്കുറ്റി പഞ്ചായത്തിലെ 2253 പേര്‍ക്കാണ് നിലവില്‍ പെന്‍ഷന്‍ ലഭിക്കുന്നത്. 168 കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, 1165 വാര്‍ധക്യ പെന്‍ഷന്‍, 205 വികലാംഗ പെന്‍ഷന്‍, 22 അവിവാഹിത പെന്‍ഷന്‍, 693 വിധവാ പെന്‍ഷന്‍ എന്നിങ്ങനെയാണ് ഗുണഭോക്താക്കളുടെ കണക്ക്.
അക്ഷയ സെന്റര്‍ വഴിയാണ് തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം. തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഗുണഭോക്താക്കള്‍ക്ക് പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങാതെ പെന്‍ഷന്‍ വിവരങ്ങള്‍ അറിയാം. പെന്‍ഷന്‍ മസ്റ്ററിംങ് സമയത്തും തിരിച്ചറിയല്‍ കാര്‍ഡ് ഗുണഭോക്താക്കള്‍ക്ക് ഏറെ സഹായകമായെന്ന് അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സുബൈര്‍ പറഞ്ഞു. പെന്‍ഷന്‍ ഐഡി നമ്പര്‍ ഉള്‍പ്പടെ രേഖപ്പെടുത്തിയ കാര്‍ഡാണ് പഞ്ചായത്തില്‍ നിന്നും വിതരണം ചെയ്യുന്നത്
- Log in to post comments