Skip to main content

നവോദയ വിദ്യാലയ പ്രവേശന പരീക്ഷയുടെ അഡ്‌മിറ്റ്‌ കാർഡ്

ആലപ്പുഴ:2020-2021 അധ്യയന വർഷത്തിൽ ഒൻപതാം ക്ലാസിലേക്കുള്ള നവോദയ വിദ്യാലയ പ്രവേശന പരീക്ഷയുടെ അഡ്‌മിറ്റ്‌ കാർഡുകൾ പരീക്ഷാർത്ഥികൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ നിന്നോ നവോദയ വിദ്യാലയ സമിതിയുടെ വെബ്‍സൈറ്റി (www.nvsadmissionclassix.in ) ല്‍ നിന്നോ ഡൗൺലോഡ് ചെയ്യുകയോ ജവാഹർ നവോദയ വിദ്യാലയ ഓഫീസിൽ നിന്ന് നേരിട്ട് കൈപ്പറ്റുകയോ ചെയ്യാം.ഫെബ്രുവരി എട്ടിന് രാവിലെ 10 മുതൽ 12.30വരെ ചെന്നിത്തല ജവാഹർ നവോദയ വിദ്യാലയയിലാണ് പ്രവേശന പരീക്ഷ.പരീക്ഷാർത്ഥികൾ അന്നേദിവസം രാവിലെ 9.30നു പരീക്ഷാകേന്ദ്രത്തിൽ എത്തണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:94255 63110,94463 11859,943699 8029.

 

date