Skip to main content

പട്ടിക വർഗ വികസനവകുപ്പിന്‍റെ സി.ബി.എസ്.ഇ സ്കൂളുകളിലേക്ക് ആപേക്ഷിക്കാം

 

ആലപ്പുഴ:പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ഞാറനീലിയിൽ പ്രവർത്തിയ്ക്കുന്ന ഡോഅംബേദ്ക്കർ വിദ്യാനികേതൻകുറ്റിച്ചലിൽ പ്രവർത്തിക്കുന്ന ജി.കാർത്തികേയൻ മെമ്മോറിയൽ എന്നീ സി.ബി.എസ്.ഇ സ്‌കൂളുകളിലേയ്ക്ക് 2020-21 അദ്ധ്യയനവർഷം ഒന്നാം ക്ലാസ്സിലേയ്ക്കുളള പ്രവേശനത്തിന് പുനലൂർ പട്ടികവർഗ്ഗ വികസന ഓഫീസർ അപക്ഷ ക്ഷണിച്ചു.
കുടുംബ വാർഷികവരുമാന പരിധി 1,00,000 രൂപയിൽ കൂടാൻ പാടില്ലനിശ്ചിത ഫോറത്തിലുളള അപേക്ഷയോടൊപ്പം ജാതിവരുമാന സർട്ടിഫിക്കറ്റുകളുടെയും ജനന സർട്ടിഫിക്കേറ്റിന്റെയും പകർപ്പ് സഹിതം ഫെബ്രുവരി നാലിന് മുമ്പായി പുനലൂർ ട്രൈബൽ ഡെവലപ്മെന്റ് ഫീസിലോകുളത്തൂപ്പുഴ/ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ അപേക്ഷകൾ ലഭിക്കണം.

അപേക്ഷാ ഫോറത്തിന്റെ മാത്യക ഈ ഓഫീസുകളിൽ ലഭിക്കുംഅപേക്ഷ സമർപ്പിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ/രക്ഷകർത്താക്കൾ എന്നിവർ തങ്ങൾ കേന്ദ്ര/സംസ്ഥാന/പൊതുമേഖല ജീവനക്കാരല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്മൂലം നിർബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിക്കണംഅപൂർണ്ണമായതും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്താത്തതും നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ലഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് പുനലൂർ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലെ 0475-2222353 എന്ന നമ്പരിൽ ബന്ധപ്പെടാം.
 

 

date