Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
ജില്ലയിലെ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതി, കൈത്തൊഴിലാളിവിദഗ്ദതൊഴിലാളി, കേരള ഗാര്‍ഹിക,അലക്ക്,ബാര്‍ബര്‍ തൊഴിലാളി ക്ഷേമപദ്ധതികളില്‍ ഇതുവരെ മസ്റ്ററിംഗ് ചെയ്തിട്ടില്ലാത്ത പെന്‍ഷന്‍കാര്‍ ജനുവരി 31 നകം ആധാര്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട് രേഖകളുമായി അക്ഷയകേന്ദ്രത്തിന്‍റെ സേവനം ഉപയോഗിച്ച് മസ്റ്ററിംഗ് നടത്തേണ്ടതാണ്. മസ്റ്ററിംഗ് നടത്താന്‍ കഴിയാതെ വരുന്നവര്‍ ഇത് സംബന്ധിച്ച് അക്ഷയയില്‍ നിന്നും രസീത് ലഭ്യമാക്കി ക്ഷേമനിധി ബോര്‍ഡില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിനോടൊപ്പം ഹാജരാക്കേണ്ടതാണ്.
date
- Log in to post comments