Skip to main content

ത്രിതല പഞ്ചായത്തുകളുടെ കീഴില്‍ നടക്കുന്നത്  വികസന വിപ്ലവം: ആന്റോ ആന്റണി എം.പി 

വികസനത്തിന്റെ വിപ്ലവമാണു സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകളുടെ കീഴില്‍ നടക്കുന്നതെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. പുളിക്കീഴ് ബ്ലോക്കിന്റെ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപനം വളഞ്ഞവട്ടം സെന്റ് മേരീസ് പാരീഷ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തന മികവിന്റെ അംഗീകാരമാണ് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ്. ജനപ്രതിനിധികളുടെ കൂട്ടായ പരിശ്രമവും മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമാണു വിജയത്തിനു കാരണമെന്നും ആന്റോ ആന്റണി എം.പി പറഞ്ഞു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍ മേരി ചെറിയാന്‍, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പന്‍, നിരണം പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ്, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ ജോസ്, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോശാമ്മ മജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുമ ചെറിയാന്‍, ടി.പ്രസന്നകുമാരി, എം.ബി നൈനാന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ ഈപ്പന്‍ കുര്യന്‍, സതീഷ് ചാത്തങ്കേരി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ബീനാകുമാരി, അസി.പ്രൊജക്ട് ഓഫീസര്‍ പി.എന്‍ ശോഭന തുടങ്ങിയവര്‍ പങ്കെടുത്തു. 

date