ഊര്‍ജ്ജോത്പാദന പരിശീലനം
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 28 നും 29 നും തിരുവല്ല ഹോട്ടല്‍ തിലകില്‍ ഊര്‍ജ്ജോത്പാദനവും ഊര്‍ജ്ജസംരക്ഷണവും എന്ന വിഷയത്തില്‍ ദ്വിദിന ക്ലിനിക്ക് സംഘടിപ്പിക്കും. വിവിധ തരത്തിലുളള പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകള്‍, സൗരോര്‍ജം തുടങ്ങിയവയുടെ ഉത്പാദനം, ഇത്തരം സംരംഭകര്‍ക്കുളള സാമ്പത്തിക സഹായ പദ്ധതി , ബ്രാന്‍ഡിംഗ്, ജൈവ പാക്കേജിംഗ് രീതി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് , മേല്ക്കൂരകളില് സൗരോര്‍ജം ഉത്പാദനത്തിലുളള വൈദ്യുതി ബോര്‍ഡിന്റെ പ്രത്യേക പദ്ധതി, ഇക്കോ ഫ്രണ്ട്ലി ഡിസ്പോസിബിള്‍ ഉത്പന്നങ്ങളുടെ ഉത്പാദനം തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്‍കും. റേഡിയന്റ് സോളാര്‍ ഹൈദ്രാബാദ്, ടെക്നോപാര്‍ക്ക് തിരുവനന്തപുരം, കെ.എസ്.ഇ.ബി പത്തനംതിട്ട, മാക് ഫാസ്റ്റ് തിരുവല്ല, ബയോമാര്‍ട്ട് അങ്കമാലി എന്നിവിടങ്ങളില്‍ നിന്നുളള വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.
ഓരോ ക്ലിനിക്കിലും മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യുന്ന 90 പേര്‍ക്ക് മാത്രമേ അവസരം ഉണ്ടായിരിക്കുകയുളളൂ. അതാത് താലൂക്ക് വ്യവസായ ഓഫീസിലോ, ജില്ലാ വ്യവസായ കേന്ദ്രത്തിലോ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : അടൂര്‍ താലൂക്ക് : 9846996421, തിരുവല്ല : 9447715188,7510159748, പത്തനംതിട്ട : 8848203103, കോഴഞ്ചേരി : 0468 2214639, 9446828587
- Log in to post comments