Skip to main content

ഭക്ഷ്യോത്പാദനവും  സാങ്കേതിക വിദ്യയും  പരിശീലനം പത്തനംതിട്ടയില്‍

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി നാലിനും അഞ്ചിനും  പത്തനംതിട്ടയില്‍ ഭക്ഷ്യോത്പാദനവും  സാങ്കേതിക വിദ്യയും   എന്ന വിഷയത്തില്‍   ദ്വിദിന ക്ലിനിക്ക് സംഘടിപ്പിക്കും.  മൂല്യാധിഷ്ഠിത  ഭക്ഷ്യോത്പന്നങ്ങളുടെ  നിര്‍മാണം,  ബേക്കറി  ഉത്പാദന തത്വങ്ങള്‍,  പഴം, ജ്യൂസ് എന്നിവയുടെ  ഉത്പാദനം, ഫുഡ് സേഫ്റ്റി നിയമങ്ങള്‍, പാക്കേജിംഗ്, ഭക്ഷ്യ സംസ്‌കരണ  സംരംഭങ്ങള്‍ക്ക് ആവശ്യമായ  വിവിധ തരം  പ്ലാന്റ് ആന്‍ഡ് മെഷീനറി എങ്ങനെ തിരഞ്ഞെടുക്കാം, ബാര്‍കോഡിംഗ്,  ലേബലിംഗ്, ബ്രാന്‍ഡിംഗ്  ആന്‍ഡ്  പ്രൈസിംഗ്, ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്ക് നല്‍കിവരുന്ന  വിവിധ  സാമ്പത്തിക സഹായങ്ങള്‍  എന്നിവയായിരിക്കും  പരിപാടിയിലെ  പ്രതിപാദ്യ  വിഷയങ്ങള്‍. 

ഓരോ ക്ലിനിക്കിലും  മുന്‍കൂറായി  രജിസ്റ്റര്‍ ചെയ്യുന്ന  90 പേര്‍ക്ക് മാത്രമേ  അവസരം ഉണ്ടായിരിക്കുകയുളളൂ.  അതാത് താലൂക്ക്  വ്യവസായ ഓഫീസിലോ, ജില്ലാ വ്യവസായ കേന്ദ്രത്തിലോ  രജിസ്റ്റര്‍ ചെയ്യാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് : അടൂര്‍ താലൂക്ക് : 9846996421, തിരുവല്ല : 9447715188,7510159748, പത്തനംതിട്ട : 8848203103, കോഴഞ്ചേരി : 0468 2214639, 9446828587

date